+91 86065 49503

കളേഴ്സ് കെയർ ചാരിറ്റി ട്രസ്റ്റിന്റെ ഓണാഘോഷ സമാപനസംഗമം 17/09/2023നു തൃശ്ശൂർ വെങ്കിടങ്ങു ധന്വന്തരി ദീനബന്ധു ആശ്രമത്തിലെ അമ്മമാരോടും ബാലികമാരോടുമൊപ്പം ആഘോഷിച്ചു..വീട്ടുകാരാൽ ഉപേക്ഷിക്കപ്പെട്ട അമ്മമാരും പെൺകുട്ടികളും അടങ്ങുന്ന ആ ആശ്രമമുറ്റത്ത് ഇന്ന് അവരുടെ മക്കളായും കൊച്ചുമക്കളായും സഹോദരങ്ങൾ ആയും ഒരുദിവസം മുഴുവൻ നമ്മൾ ഉണ്ടായിരുന്നു.ട്രസ്റ്റി ശ്രീമതി ജീജ ജമാലിന്റെ മകളുടെ ജന്മദിനം ആഘോഷിച്ചു കൊണ്ട് അമ്മമാർക് വസ്ത്രങ്ങളും കുട്ടികൾക്ക് മധുരപലഹാരങ്ങളും നൽകി അവർക്കൊപ്പം സദ്യയുംകഴിച്ചു സ്നേഹജ്യോതി കൂടുതൽ മനോഹരമാക്കി.