+91 86065 49503

About COLOURS Care Charity Trust

കളേഴ്സ് കെയർ ചാരിറ്റി ട്രസ്റ്റ് പൂര്‍ണ്ണമായും സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് സാമ്പത്തികമായി ചെറിയ സഹായങ്ങള്‍ ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു കൂട്ടായ്മ ആണ്. കോട്ടയം കേന്ദ്രമാക്കി രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിക്കുന്നു. നിരാലംബരായ രോഗികള്‍ക്ക് ഒരു കൈത്താങ്ങ്‌ , നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ചെറിയ സഹായങ്ങള്‍ , പാവപ്പെട്ടവന് ഒരു വീട് , അനാഥര്‍ക്കും രോഗികള്‍ക്കും അന്നദാനം ഇങ്ങനെ നമ്മളാല്‍ കഴിയുന്ന രീതിയില്‍ നമ്മള്‍ ചെയ്തു വരുന്നു . ഇതിലെ അംഗങ്ങള്‍ നല്‍കുന്ന പ്രതിമാസ വരിയും സംഭാവനകളും മാത്രമാണ് നമ്മുടെ വരുമാന സ്രോതസ്സ്.

കളേഴ്‌സ് പ്രധാനമായും ചെയ്തുവരുന്ന പ്രൊജെക്ടുകൾ

കാരുണ്യ ജ്യോതി (Karunya Jyothi)

നമ്മുക്ക് ചുറ്റും പലവിധ അസുഖങ്ങൾ വന്നു ചികിൽസിക്കാൻ ബുദ്ധിമുട്ടനുഭവിക്കുന്ന നിർധനരായ ചിലർക്കെങ്കിലും ഒരാശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് കളേഴ്‌സ് Karunya Jyothi എന്ന ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്.നിരവധി രോഗികൾക്ക് ഇതിനോടകം ചെറിയ രീതിയിലെങ്കിലും സഹായം നൽകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. പ്രതിമാസം ഒരാളിന് 20000 രൂപയിൽ കുറയാതെ ചികിത്സസഹായങ്ങൾ നൽകി വരുന്നു. കൂടാതെ അടിയന്തിര പ്രാധാന്യമുള്ള ആവശ്യങ്ങൾക്ക് പ്രയോരിറ്റിനോക്കാതെ ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും സ്പെഷ്യൽ ഫണ്ട്‌ ആയി സംഭാവനകൾ സ്വീകരിച്ചു പെട്ടെന്ന് നൽകിവരുന്നു. ശാരീരികാസ്വാസ്ഥ്യം ഉള്ള വികലാംഗർക്കും അംഗങ്ങളിലെതന്നെ നിരാശ്രയരായവർക്കും സ്വയം തൊഴിൽ സംരംഭങ്ങളും തുടങ്ങിക്കൊടുക്കുവാൻ സാധിച്ചിട്ടുണ്ട്.

1

ഭവന ജ്യോതി

അസുഖങ്ങൾമൂലമോ ശാരീരികാസ്വാസ്ഥ്യങ്ങൾ മൂലമോ സാമ്പത്തികപ്രതിസന്ധിയിലായി കഴിയുന്ന ഒട്ടനവധിപേർ നമ്മുടെ സമൂഹത്തിലുണ്ട്. പ്രായമായ മാതാപിതാക്കളും മുതിർന്ന പെൺകുട്ടികളുമായി സുരക്ഷിതമല്ലാത്ത വീടുകളിൽ കഴിയുന്നവർ, തന്റെ പെൺകുട്ടികളെ ഓർത്തു നെഞ്ചിടിപ്പോടെ കഴിയുന്നവർ. ഉള്ളതുമുഴുവൻ ചികത്സക്കായും മറ്റും ചിലവാക്കി വീടെന്നത് സ്വപ്നം മാത്രമായി അവശേഷിച്ചവർ, അങ്ങനെ എത്രയോപേർ നമുക്കു ചുറ്റുമുണ്ട്. അവരിൽ ഒരാൾക്കെങ്കിലും ഒരു വീടുവെച്ചു നൽകുക എന്ന ലക്ഷ്യത്തോടെയാണ് 2015 ജൂൺ മാസം 14 നു ഡ്രീംഹോം എന്ന പേരിൽ ഈ പദ്ധതി ആരംഭിച്ചത്. 2015 ഡിസംബർ 31 ന് ആദ്യത്തെ വീട് കൊല്ലം ജില്ലയിലെ ഒരു നിർദ്ധന രോഗിക്കു കൈമാറി. ഇതുവരെ മൂന്നു വീടുകൾ പൂർണമായും മൂന്ന് വീടുകൾ ഭാഗികമായും നിർമ്മിച്ചുകൊടുക്കുവാൻ നമുക്കു സാധിച്ചിട്ടുണ്ട്.

മംഗല്യ ജ്യോതി

വിവാഹം എന്നത് ഏതൊരു പെൺകുട്ടിയുടേയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. പെൺമക്കൾ വളർന്നു വരുമ്പോൾ അവരെ കെട്ടിച്ചയക്കാൻ പാടുപെടുന്ന ഒരുപാടു മാതാപിതാക്കൾ ഉള്ളൊരു സമൂഹമാണ് നമ്മുടേത്. അവരിൽനിന്നും ഒരാളെയെങ്കിലും സഹായിക്കുക എന്ന ലക്ഷ്യത്തിൽ കളേഴ്സ് കെയർ ചാരിറ്റി ട്രസ്റ്റ്‌ ഏറ്റെടുത്ത പദ്ധതിയാണ് മംഗല്യ ജ്യോതി.. ഇതുവരെ മൂന്നുപെൺകുട്ടികളുടെ വിവാഹം നമ്മൾ നടത്തികൊടുത്തു. കൂടാതെ അംഗങ്ങളിലെ തന്നെ നാലു പേരുടെ വിവാഹത്തിന് ഭാഗികമായി സഹായിക്കുവാനും നമ്മുക്ക് സാധിച്ചു എന്നത് വലിയൊരു അനുഗ്രഹം തന്നെ ആണ്.

വിദ്യാ ജ്യോതി

വിദ്യാധനം സർവ്വധനാൽ പ്രധാനം എന്ന ആപ്ത വാക്യം മനസ്സിൽ സൂക്ഷിച്ചുകൊണ്ട് കളേഴ്സ് കെയർ ചാരിറ്റി ട്രസ്റ്റ്‌ വിദ്യാഭ്യാസ മേഖലയിലും ചെറിയ കാൽവെയ്പുകൾ നടത്തിയിട്ടുണ്ട്. നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ, വിദ്യാഭ്യാസചിലവുകൾ എന്നിവ നൽകുക എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ചെറിയ ചെറിയ ആവശ്യങ്ങൾപോലും നടത്താൻ കഴിയാതെ പഠനം ഉപേക്ഷിക്കേണ്ടി വരുന്ന കുട്ടികൾക്ക് താങ്ങാവുകയാണ് കളേഴ്സ്. സാമ്പത്തിക പ്രശ്നങ്ങളാൽ വലയുന്ന കുറച്ചു കുട്ടികളുടെ ഈ അധ്യയനവർഷക്കാലത്തെ മുഴുവൻ ചിലവുകളും കളേഴ്സ് വഹിക്കുന്നു. എല്ലാ വർഷവും ഇത് തുടർന്നുകൊണ്ട് പോകണമെന്നാണ് ആഗ്രഹം. കൂടാതെ വിദ്യാഭ്യാസജ്യോതിക്കു തുടക്കം കുറിച്ച ശ്രീ അജികുമാർ ആലമ്പറമ്പ് എന്ന അംഗത്തിന്റെ ദീപ്തസ്മരണാത്മകമായി ഈ വർഷം മുതൽ ട്രസ്റ്റിലെ അംഗങ്ങളുടെ തന്നെ 10 ആം ക്ലാസ്സിലും plustwo വിനും ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ രണ്ട് കുട്ടികൾക്ക് പ്രോത്സാഹനമായി സ്കോളർഷിപ് അവാർഡ് നൽകി ആദരിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

സ്നേഹ ജ്യോതി

സന്തോഷം ആയാലും ഓർമ്മകൾ ആയാലും സഹജീവികൾക്കൊപ്പം പങ്കുവെയ്ക്കണം അതാണ് കളേഴ്സ് കെയർ ചാരിറ്റി ട്രസ്റ്റിന്റെ മുഖമുദ്ര. ആശ്രയമില്ലാത്തവർ, അനാഥർ , പോകാനൊരു ഇടമില്ലാതെ ഉപേക്ഷിക്കപ്പെട്ടവർ, ഇവർക്കൊപ്പം നമ്മുടെ അംഗങ്ങളും അവരുടെ കുടുംബത്തിലുള്ളവരുടെയും ജന്മദിനം, വിവാഹവാർഷികം,മറ്റ് ഓർമ്മദിനങ്ങൾ എന്നിവ പങ്കുവെയ്ക്കാനും അവരോടൊപ്പം ഒരു നേരത്തെ ആഹാരം കഴിക്കുവാനും അവർക്കുവേണ്ടി സമയം നീക്കിവെയ്ക്കുവാനും ആരുമില്ലാത്തവർ എന്ന ചിന്ത അവരിൽ നിന്ന് ഒരുദിവസത്തേക്കിനെങ്കിലും അകറ്റുവാനും സ്നേഹജ്യോതിയിൽ കൂടെ ശ്രമിച്ചുവരുന്നു. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ എന്നിവിടങ്ങളിൽ ഒരുദിവസത്തെ അന്നദാനം ഏർപ്പെടുത്തുക ആണ് ഇതിനുവേണ്ടി നമ്മൾ ചെയ്യുന്നത്.കൂടാതെ ഓണം ക്രിസ്തുമസ് റമദാൻ തുടങ്ങി വിശേഷദിനങ്ങളിലും പല പ്രോഗ്രാമുകളും സ്നേഹജ്യോതിയിൽകൂടി ചെയ്യാറുണ്ട്.

Our Mission

To serve individuals and families in the poorest communities in the world. That is the aim of colours care charity trust

Our Vision

Education of poor children, marriage, medicines, house building, encouragement to those who have high thoughts and actions bring happiness to our fellow human beings around us.

Karunya Jyothi

AWARDS

2020ൽ Most Trusted Charity Trut in Kerala അവാർഡ് ഗ്ലോബൽ കിഡ്നി ഫൗണ്ടേഷൻ (UK), കിഡ്നി വാറിയർ ഫൗണ്ടേഷൻ കേരള എന്നീ സംഘടനകൾ നൽകി,

2020ലെ Helth Care ഉള്ള അവാർഡ് Dr ബി ആർ അംബേദ്കർ ബ്രിഗേഡ് കർണാടകയിൽ നിന്നും ലഭിച്ചു.

2023 ൽ മികച്ച സാമൂഹികസേവനത്തിനുള്ള പൂവച്ചൽഖാദർ -നവരത്ന അവാർഡ്,എ പി ജെ അബ്‌ദുൾ കലാം അവാർഡ്

2023 ശ്രീ കെ ശങ്കരനാരായണപിള്ള സേവനമിത്ര പുരസ്‌കാരം, കർമ്മശ്രേഷ്ഠ പുരസ്‌കാരം

Get in Touch

Call or Whatsapp

Trustee Core Committee:

Jeeja Jamal: +91 80756 30431
Hareesh Pramadom: +91 98476 33200

Chairperson:

Santha Mohan: +91 86065 49503

Secretary:

Arun Parukutti: +91 99477 01730

ADDRESS

COLOURS CARE CHARITY TRUST Reg 30/IV/2017 185C, INCHAKKATTU BUILDING PUTHUPPALLY, KOTTAYAM

Email

info@colourscarecharitytrust.com

Please enquire now, Our team will contact you soon…

8 + 11 =