30/11/2022ൽ സ്കൂൾ കുട്ടികൾക്കായി നമ്മൾ നടത്തിയ ‘ ലഹരിക്കെതിരെ ഒരു ഗോൾ ‘ എന്ന ബോധവത്കരണ പരിപാടിയുടെ, ലോഗോ പ്രകാശനം, കിക്ക് ഓഫ്, ഗോൾ വണ്ടിയുടെ ഫ്ലാഗ് ഓഫ്, എന്നിവയുടെ സംസ്ഥാന തല ഉത്ഘാടനം അതിമനോഹരവും പ്രൗഢഗംഭീരവുമായി തലസ്ഥാന നഗരിയിൽ നടന്നു.
കേരളത്തിന്റെ ബഹുമാന്യനായ എക്സ്സൈസ് വകുപ്പ് മന്ത്രി ശ്രീ. എം ബി രാജേഷ് ലോഗോ പ്രകാശനം നിർവ്വഹിച്ചു. കേരളത്തിന്റെ ബഹുമാന്യനായ ജലസേചന വകുപ്പ് മന്ത്രി ശ്രീ. റോഷി ആഗസ്റ്റിൻ ഗോൾ വണ്ടി ഫ്ലാഗ് ഓഫ് ചെയ്തു.. തുടർന്ന് കളേഴ്‌സ് കെയർ ചാരിറ്റി ട്രസ്റ്റ് ട്രസ്റ്റി ശ്രീ. ജോസ് പുല്ലാട് മന്ത്രിയിൽ നിന്നും ഫ്ലാഗും ഫുട്ബോളും ഏറ്റു വാങ്ങി. ‘ലഹരിക്കെതിരെ ഒരു ഗോൾ’ എന്ന ക്യാമ്പയിനിലെ ആദ്യ ഗോൾ അടിച്ചു ശ്രീ. റോഷി അഗസ്റ്റിൻ കിക് ഓഫ് നിർവ്വഹിച്ചു.
ഗോൾ വണ്ടി ആദ്യം ഓടി എത്തിയത് കേരളത്തിലെ ഏറ്റവും വലിയ സ്കൂളുകളിൽ ഒന്നായ പട്ടം മോഡൽ ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ തിരുവന്തപുരത്താണ്. സ്കൂൾ പ്രിൻസിപ്പാൾ
Dr.കെ.ലൈലാസിന്റെ നേതൃത്വത്തിൽ NCC കേഡറ്റുകൾ ഗോൾ വണ്ടി സ്വീകരിച്ചു. സ്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീമതി. രശ്മി ശിവകുമാർ ആദ്യ ഗോൾ അടിച്ച് ‘ലഹരിക്കെതിരെ ഒരു ഗോൾ’ എന്ന പരിപാടി ഉത്ഘാടനം നിർവഹിച്ചു. തുടർന്ന് നടന്ന ബോധവത്കരണ പരിപാടിയിൽ കളേഴ്‌സ് കെയർ ചാരിറ്റി ട്രസ്റ്റ് ചെയർപേഴ്സൺ ശ്രീമതി ശാന്ത മോഹൻ അദ്ധ്യക്ഷത വഹിക്കുകയും, ജസ്റ്റിസ്.ദേവൻ രാമചന്ദ്രന്റെ ലഹരിക്കെതിരെയുള്ള സന്ദേശം അടങ്ങിയ യുട്യൂബ് വീഡിയോ തീർച്ചയായും കുട്ടികളും മുതിർന്നവരും കാണണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു..സ്കൂൾ പി റ്റി എ പ്രസിഡന്റ് ശ്രീമതി. രശ്മി ശിവകുമാർ , പ്രിൻസിപ്പാൾ Dr. കെ. ലൈലാസ്, സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. എൽ ആർ ഷാജി , അധ്യാപകനും,മദ്യ വർജ്ജന സമിതി സംസ്ഥാന സെക്രട്ടറിയും കവിയുമായ ശ്രീ. കുന്നത്തൂർ ജെ പ്രകാശ് കളേഴ്‌സ് കെയർ ചാരിറ്റി ട്രസ്റ്റ് അംഗങ്ങൾ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. തുടർന്ന് ശ്രീ.കുന്നത്തൂർ ജെ പ്രകാശ് ലഹരിവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു.
കളേഴ്‌സ് കെയർ ചാരിറ്റി ട്രസ്റ്റ് ട്രെസ്റ്റി ശ്രീ. ഹരീഷ് പ്രമാടം ആമുഖ പ്രസംഗവും, ജീജ ജമാൽ ലഹരി വിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. കളേഴ്‌സ് കെയർ ചാരിറ്റി ട്രസ്റ്റ് സെക്രട്ടറി ശ്രീ. വിനീഷ് വിജയൻ സ്വാഗതം ആശംസിച്ച യോഗത്തിൽ സ്കൂൾ പ്രിൻസിപ്പൽ Dr. കെ. ലൈലസ് ഹെഡ് മാസ്റ്റർ ശ്രീ. എൽ ആർ ഷാജി,കളേഴ്‌സ് കെയർ ചാരിറ്റി ട്രസ്റ്റ് ട്രെഷറർ ശ്രീ. രാമചന്ദ്രൻ നായർ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ എൽ ബിനുരാജ് നന്ദി രേഖപ്പെടുത്തി.
കളേഴ്‌സ് കെയർ ചാരിറ്റി ട്രസ്റ്റിന്റെ ആദരം ബഹുമാന്യരായ മന്ത്രിമാർ ശ്രീ. എം ബി രാജേഷ്, ശ്രീ. റോഷി ആഗസ്റ്റിൻ,എന്നിവർക്ക് ട്രെസ്റ്റി ശ്രീ. ജോസ് പുല്ലാടും പ്രിൻസിപ്പാൾ Dr. കെ.ലൈലസിനു ചെയർപേഴ്സൺ ശ്രീമതി. ശാന്ത മോഹനനും ശ്രീ. കുന്നത്തൂർ ജെ പ്രകാശന് ട്രെസ്റ്റി ശ്രീമതി. ജീജ ജമാലും ശ്രീ. എൽ ആർ ഷാജിക്കു ട്രെസ്റ്റി ശ്രീ. ഹരീഷ് പ്രമാടവും കൈമാറി.
ലഹരിക്കെതിരെ ഒരു ഗോൾ എന്ന ഈ ബോധവത്ക്കരണ പരിപാടിയുടെ ഒപ്പം നിന്ന് ആശംസകൾ അറിയിച്ച റാന്നി DYSP ശ്രീ.സന്തോഷ്‌കുമാർ,മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തും നടനുമായ ശ്രീ രഞ്ജി പണിക്കർ, റവ.Fr. കെ എസ് മാത്യു,ശ്രീ. വിനോദ് ഭാസ്കരൻ,ആറന്മുള ഹരികൃഷ്ണൻ തിരുമേനി, പുന്നപ്ര മധു,ചലച്ചിത്ര പ്രവർത്തകൻ ശ്രീ. പ്രശാന്ത് രാമചന്ദ്രൻ, ശ്രീ.അഖിൽ മാരാർ, പ്രേം സായ് ഹരിദാസ്,സാമൂഹിക പ്രവർത്തക ശ്രീമതി. നിഷ സ്നേഹക്കൂട്, ശ്രീമതി സോണിയ മൽഹാർ, ശ്രീ. ജോർജ് കുന്നപ്പുഴ, അഡ്വ. വർഗീസ് മാമ്മൻ, അഡ്വ. സൂരജ്, ശ്രീ. അനീഷ് കുന്നപ്പുഴ, ശ്രീ. മനോജ് മാധവശേരി,ശ്രീ.വിനോദ് പണിക്കർ,ശ്രീ ജിജോ ജോസഫ് എല്ലാവർക്കും കളേഴ്സ് കെയർ ചാരിറ്റി ട്രസ്റ്റ് നന്ദി രേഖപ്പെടുത്തി.