+91 86065 49503

Why Support Us?

അന്യന്റെ ദുഃഖത്തിൽ സന്തോഷിക്കുന്നവരല്ല നിങ്ങൾ എങ്കിൽ, ചുറ്റുമുള്ളവരുടെ കണ്ണു നിറയുന്നത് കണ്ടാൽ നിങ്ങളുടെ കണ്ണും നിറയുന്നവരാണ് നിങ്ങൾ എങ്കിൽ, ഉള്ളതിൽ ഒരു പങ്കു പകുത്തു കൊടുക്കാൻ മനസ്സുള്ളവരാണ് നിങ്ങളെങ്കിൽ കളേഴ്സ് കെയർ ചാരിറ്റി ട്രസ്റ്റിനൊപ്പം നിങ്ങൾക്കും കൈകോർത്തുപിടിച്ചു നടക്കാം ഒരുമയോടെ എന്നും..

K

Transparency

കളേഴ്സ് കെയർ ചാരിറ്റി ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ തികച്ചും സുതാര്യമാണ്.. വർഷം തോറും കൃത്യമായ ഓഡിറ്റിംഗ് നടത്തി കണക്കുകൾ ജനറൽബോഡിയിലെ അംഗങ്ങളെ അറിയിച്ചുകൊണ്ട് ടാക്സും മറ്റു ലീഗൽ ഫോർമാലിറ്റീസും ക്ലിയർ ചെയ്തുകൊണ്ടാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ.അംഗങ്ങളിൽ നിന്ന് വാങ്ങുന്നത് 100 രൂപ ആയാൽ പോലും അതിന്റെ വിവരങ്ങൾ ജനറൽബോഡിയിൽ അപ്ഡേറ്റ് ചെയ്യാറുണ്ട്.

K

Responsibility

നമ്മൾ ജീവിക്കുന്ന സമൂഹത്തിൽ നമുക്കു ചുറ്റും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരിൽ നിസ്സഹായരും നിരാലംബരുമായ അനവധി സഹോദരങ്ങൾ ഉണ്ട്. അവരിൽ ഒരാളുടെയെങ്കിലും കണ്ണീർ ഒപ്പുക എന്നത് നമ്മൾ ഓരോരുത്തരുടെയും കടമയാണെന്നു വിശ്വസിക്കുന്നവർ ആണ് കളേഴ്സ് കെയർ ചാരിറ്റി ട്രസ്റ്റിൽകൈകോർത്തു നിൽക്കുന്നത്

K

We are one

100 രൂപ ഉണ്ടെങ്കിൽ ഒരു മുഖത്ത് പുഞ്ചിരി തെളിയിക്കാൻ കഴിയും എന്ന വിശ്വാസത്തോടെ മെമ്പർഷിപ് എടുത്ത അംഗങ്ങൾ മാസം നീക്കിവെക്കുന്ന തുച്ഛമായ തുകകൊണ്ട് ആണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ മുന്നോട്ട് പോകുന്നത്.ഇതിലെ അംഗങ്ങളുടെ നല്ല മനസും ഒത്തൊരുമയുമാണ് കളേഴ്സ് കെയർ ചാരിറ്റി ട്രസ്റ്റിന്റെ മുഖമുദ്ര.